Advertisement

ലോക്ക്ഡൗണ്‍ ഇളവുകള്‍; സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല: മുഖ്യമന്ത്രി

April 20, 2020
Google News 1 minute Read

ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ ക്രമാതീതമായി നിരത്തുകളിലെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വല്ലാതെ തിരക്കുണ്ടായതായി പല കേന്ദ്രങ്ങളില്‍നിന്നും റിപ്പോര്‍ട്ട് വന്നു. ഇക്കാര്യത്തില്‍ കാര്‍ക്കശ്യം വേണ്ടിടത്ത് കാണിക്കാന്‍ തന്നെയാണ് തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേരളം ഇളവ് വരുത്തി എന്ന വാദമുണ്ടായി. നാം പൊതുവില്‍ കാര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണങ്ങള്‍ തുടരുക. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ല. വ്യവസായ മാനേജ്‌മെന്റുകള്‍ക്ക് ആവശ്യത്തിന് ജോലിക്കാരെ എത്തിക്കാന്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് പ്രത്യേക ബസുകള്‍ അനുവദിക്കാന്‍ പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടതാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അടുത്ത് താമസിക്കുന്നവര്‍ക്ക് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ട്. അത് അടുത്ത ജില്ലയില്‍ നിന്നായാലും അനുവദിക്കേണ്ടിവരും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്. റെഡ്‌സോണ്‍ ജില്ലകളിലും എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് ബാങ്കുകള്‍ ഇത്തരവിട്ടതായി വന്ന വാര്‍ത്ത പരിശോധിക്കും. ആവശ്യമായ ജീവനക്കാര്‍ മാത്രം മതി എന്ന രീതിയില്‍ ക്രമീകരിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here