ലോക്ക് ഡൗൺ കാലത്ത് പിറന്ന കുഞ്ഞിന് ലോക്ക് ഡൗൺ എന്ന് പേര് നൽകി ദമ്പതികൾ

ലോക്ക് ഡൗൺ കാലത്ത് പിറന്ന മകന് ലോക്ക് ഡൗൺ എന്ന് പേര് നൽകി ദമ്പതികൾ. രാജസ്ഥാൻ സ്വദേശികളും കച്ചവടക്കാരുമായ
സഞ്ജയ് ബൗരിയും മഞ്ജു ബൗരിയുമാണ് മകന് ലോക്ക് ഡൗൺ എന്ന പേര് തെരഞ്ഞെടുത്തത്.

ഓരോ സംസ്ഥാനത്ത് നിന്നും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്ത് പ്ലാസ്റ്റിക് വിറ്റാണ് ഇവർ ജീവിക്കുന്നത്. കച്ചവടത്തിനായുള്ള യാത്രയ്ക്കിടെ ലോക്ക് ‍ഡൗൺ പ്രഖ്യാപിച്ചതോടെ ഇരുവരും ത്രിപുരയിൽ കുടുങ്ങി.‌ അവിടെ വച്ചാണ് മഞ്ജു കുഞ്ഞിന് ജന്മം നൽകിയത്. ലോക്ക് ഡൗണിൽ പിറന്ന മകന് ലോക്ക് ഡൗൺ എന്ന പേര് നൽകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

കൊറോണ കാലത്ത് പിറന്ന കുഞ്ഞുങ്ങൾക്ക് നൽകിയ പേരുകൾ ഇതിന് മുൻപും വാർത്തയിൽ ഇടം നേടിയിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾ കുട്ടിക്ക് നൽകിയ പേര് കൊറോണ കുമാർ എന്നായിരുന്നു. ഉത്തർപ്രദേശ് സ്വദേശികൾ കുഞ്ഞിന് നൽകിയ പേരാകട്ടെ സാനിറ്റൈസർ എന്നും. ചിലർ കൊവിഡ് എന്ന പേരും കുഞ്ഞിനായി തെരഞ്ഞെടുത്തു.

Story highlights-‘Lockdown’ This Is How A Migrant Couple Named Their Newborn

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top