പത്തനംതിട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് അവശ്യസാധനക്കിറ്റ് വിതരണം

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പത്തനംതിട്ട വടശ്ശേരിയിൽ അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം. ഇടത് മുന്നണിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് കിറ്റുകൾ വിതരണം ചെയ്തത്. വാട്‌സാപ്പിലൂടെയുള്ള സൗജന്യ കിറ്റ് വിതരണത്തിന്റെ സന്ദേശം കണ്ട് എത്തിയ അഞ്ഞൂറിലധികം ആളുകളെ പൊലീസ് എത്തിയാണ് മടക്കി അയച്ചത്. സർക്കാർ നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടിൽ വരുന്ന പഞ്ചായത്തിലാണ് ലോക്ക് ഡൗൺ ലംഘനം നടന്നത്.

അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തൃശൂർ ജില്ലയിലെ പലയിടങ്ങളിലും വാഹനങ്ങൾ നിരത്തിലിറങ്ങി. അവശ്യ സർവീസ് അല്ലാതെ റോഡിൽ ഇറങ്ങിയ ഇരട്ടയക്ക നമ്പർ വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധസമരം നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൂടാതെ കേന്ദ്രം നൽകിയ മുന്നറിയിപ്പിന് പിന്നാലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ കേരളം തിരുത്തി. ബാർബർ ഷോപ്പുകൾ, ഹോട്ടലുകൾ, വാഹന ഗതാഗതം എന്നിവയിൽ കേരളം ഇളവുകൾ പ്രഖ്യാപിച്ചതിലാണ് കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചത്. ഇതിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് നിലവിൽ സംസ്ഥാന സർക്കാർ.

Story highlights-lockdown,pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top