Advertisement

നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ല; തിരുവനന്തപുരം നഗരത്തിൽ വൻ തിരക്ക്

April 20, 2020
Google News 1 minute Read

നഗരസഭയടക്കം മൂന്ന് ഹോട്ട്‌സ്‌പോട്ടുകളുള്ള തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ല. ഓറഞ്ച് ബി വിഭാഗത്തിൽപ്പെട്ട തലസ്ഥാന ജില്ലയിൽ നിയന്ത്രണങ്ങളിൽ ഇളവെന്ന് ധരിച്ച് ജനങ്ങൾ വ്യാപകമായി നിരത്തിലേക്കിറങ്ങി. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സർക്കാരിന്
ആശയക്കുഴപ്പം ഉണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

100 ഡിവിഷനുകളുള്ള തിരുവനന്തപുരം നഗരസഭ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത് എന്നിവടങ്ങളാണ് തലസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകൾ. ഹോട്ട്‌സ്‌പോട്ടുകളിൽ യാതൊരു വിധ ഇളവുകളും ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയെങ്കിലും തിരുവനന്തപുരത്ത് ലംഘിക്കപ്പെട്ടു. രാവിലെ മുതൽ സ്വകാര്യ വാഹനങ്ങളെ കൊണ്ട് തലസ്ഥാനത്തെ നിരത്തുകൾ നിറഞ്ഞു.

ആശയക്കുഴപ്പം ഉണ്ടായതിനാൽ പൊലീസ് പരിശോധന നാമമാത്രമായി ചുരുങ്ങി. തിങ്കളാഴ്ച്ച ദിവസം നിരത്തിലിറങ്ങാൻ അനുമതി നൽകിയത് ഒറ്റയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾക്കായിരുന്നെങ്കിലും ഈ നിർദേശവും പാലിക്കപ്പെട്ടില്ല. കൂടുതൽ സർക്കാർ ഓഫിസുകളും, വ്യവസായ സ്ഥാപനങ്ങളുമുള്ള നഗരസഭാ പരിധിയിൽ ആശയക്കുഴപ്പം കാരണം ജീവനക്കാരടക്കമുള്ളവർ പെരുവഴിയിലായി.

എന്നാൽ, ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെട്ടപ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമെന്നും വലിയ ആശയക്കുഴപ്പം ഉണ്ടായതായി സർക്കാർ സമ്മതിക്കുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊലീസ് പരിശോധന കഴിഞ്ഞ ദിവങ്ങളിലേത് പോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം ജില്ലാ അതിർത്തികളിൽ വാഹന നിയന്ത്രണം കർശനമാക്കുകയും വന്നവരെ മടക്കി അയക്കുകയും ചെയ്തതോടെയാണ് തിരക്കിന് ഒരു പരിധി വരെ ശമനമായത്.

Story highlight: Restrictions were not met; Massive crowds in Trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here