സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 46,323 പേര്‍; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,756 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇങ്ങനെ:

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 1510 പേരാണ് നിരീക്ഷണത്തിലുള്ളത്. 1413 പേര്‍ വീടുകളിലും 97 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 2041 പേര്‍ നിരീക്ഷണത്തിലാണ്. 2030 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 1144 പേരാണ് നിരീക്ഷണത്തിലുള്ളത്. 1138 പേര്‍ വീടുകളിലും ആറ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 1950 പേരാണ് നിരീക്ഷണത്തിലുള്ളത്. 1946 പേര്‍ വീടുകളിലും നാല് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 603 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 2973 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2968 പേര്‍ വീടുകളിലും അഞ്ച് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 186 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 173 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 971 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 963 പേര്‍ വീടുകളിലും എട്ട് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 7030 പേരാണ് നിരീക്ഷണത്തിലുള്ളത്. 6992 പേര്‍ വീടുകളിലും 38 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 5713 പേരാണ് നിരീക്ഷണത്തിലുള്ളത്. 5683 പേര്‍ വീടുകളിലും 30 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 7494 പേരാണ് നിരീക്ഷണത്തിലുള്ളത്. 7472 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 4821 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4814 പേര്‍ വീടുകളിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 5133 പേരാണ് നിരീക്ഷണത്തിലുള്ളത്. 5030 പേര്‍ വീടുകളിലും 103 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 4754 പേരാണ് നിരീക്ഷണത്തിലുള്ളത്. 4700 പേര്‍ വീടുകളിലും 54 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ നാല് പേര്‍ ദുബായില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും ആലപ്പുഴ ജില്ലയിലെ രണ്ട് പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 291 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 114 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top