പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ നിന്ന് പാലക്കാട് നഗരത്തെ ഒഴിവാക്കി. ഇന്നലെ രാത്രിയാണ് പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
നഗരത്തിലേയ്ക്കുള്ള വഴികൾ തുറന്നു. പ്രധാനപ്പെട്ട മിക്ക ഇടങ്ങളിലും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയെങ്കിലും പാലക്കാട് കർശന പരിശോധനകൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതിനിടെ തൃശൂർ ജില്ലയിൽ മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ ഒഴിവാക്കി. ചാലക്കുടി മുനിസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകളാണ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ കൊടശേരി പഞ്ചായത്ത് മാത്രമാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്ളത്. ആലപ്പുഴയിൽ ചെങ്ങന്നൂർ നഗരസഭ, മുഹമ്മ പഞ്ചായത്തുകൾ എന്നില ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി പകരം മുളക്കുഴ, തണ്ണൂർമുക്കം പഞ്ചായത്തുകളെ ഉൾപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here