Advertisement

കൊച്ചി കോർപ്പറേഷൻ അതിർത്തികൾ അടയ്ക്കാൻ തീരുമാനം

April 21, 2020
Google News 1 minute Read

കൊച്ചി കോർപ്പറേഷൻ അതിർത്തികൾ അടയ്ക്കാൻ തീരുമാനമായി. പ്രദേശം ഹോട്ട്‌സ്‌പോട്ടായി മാറിയ സാഹചര്യത്തിലാണ് കോർപ്പറേഷൻ അതിർത്തികൾ അടയ്ക്കുന്നത്.

കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവയാണ് എറണാകുളം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ. ഇന്നലെ മുതൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കൊച്ചിയിൽ വലിയ രീതിയിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. സോൺ രണ്ടിൽപ്പെട്ട എറണാകുളം ജില്ലയിൽ ഏപ്രിൽ 24 മുതൽ മാത്രമാണ് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരുക. ഇളവുകൾ ലഭിച്ചുവെന്ന തെറ്റിദ്ധാരണയിൽ ധാരാളം ആളുകൾ നിരത്തിലിറങ്ങുന്ന പ്രവണതയാണ് ഇന്നലെ കണ്ടത്. എന്നാൽ ഹോട്ട്‌സ്‌പോട്ടുകളിൽ ഇളവുകളുണ്ടാകില്ല.

ജില്ലയിൽ 186 പേർ മാത്രമേ നിലവിൽ നിരീക്ഷണത്തിൽ ഉള്ളൂ. പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ടായും കുറഞ്ഞു. ലോക്ക് ഡൗൺ ഇളവുകൾ രോഗവ്യാപനത്തിലേക്കു കടക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും എയർപോർട്ടിൽ വരുന്ന പ്രവാസികൾക്കായി പ്രത്യേക പ്ലാൻ ജില്ലാ ഭരണകൂടം തയ്യാറാക്കിയെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ ഇന്നലെ അറിയിച്ചിരുന്നു.

Story Highlights- cochin corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here