Advertisement

പെരിയാർ മലീകരണത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

April 21, 2020
1 minute Read

പെരിയാർ മലീകരണത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലോക്ക്ഡൗൺ കാലത്തും പെരിയാർ കറുത്ത നിറത്തിലാണ് ഒഴുകുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വാട്ടർ അതോറിറ്റി, മലീകരണ നിയന്ത്രണ ബോർഡ് എന്നിവരോട് ഇത് സംബന്ധിച്ച് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലർന്നതുമായ നിറങ്ങളിലാണ് പെരിയാർ കാണപ്പെടുന്നത്. വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാർ തീരങ്ങളിൽ ലോക്ക്ഡൗൺ കാലത്തും മലിനീകരണം അതിഗുരുതരമായി തുടരുകയാണ്. കമ്പനികളിൽ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ് കാരണം.

Read Also : പെരിയാർ ഒഴുകുന്നത് കറുത്ത നിറത്തിൽ; ലോക്ക്ഡൗൺ ലംഘിച്ചും കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപണം

ലോക്ക്ഡൗൺ ലംഘിച്ച് ചില കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും പല വ്യവസായ ശാലകളിലേയും ഇടിപി പ്ലാന്റുകളിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് നിക്ഷേപിക്കുന്നുവെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

മലിനീകരണം മൂലം പ്രദേശത്ത് മത്സ്യങ്ങളും ചത്തു പോകുന്നത് പതിവായി. ഇതെല്ലാം മലിനീകരണ നിയന്ത്രം ബോർഡിനെ അറിയിച്ചെങ്കിലും അവശ്യ സർവീസ് അല്ലാത്തതിനാൽ ബോർഡിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി എടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതായാണ് നാട്ടുകാർ പറഞ്ഞത്.

Story Highlights- highcourt, periyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top