എറണാകുളം ജില്ലയിൽ വൻ ചാരായ വേട്ട; 115 ലിറ്റർ വാഷ് പിടികൂടി

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ ചാരായ വേട്ട. അങ്കമാലിയിൽ നിന്ന് 50 ലിറ്റർ വാഷും കോലഞ്ചേരിയിൽ നിന്ന് 65 ലിറ്ററും നെടുമ്പാശേരിയിൽ നിന്ന് ചാരായവും എക്സൈസ് പിടിച്ചെടുത്തു. വിവിധ ഇടങ്ങളിലായി വ്യാജവാറ്റ് കേസിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോക്ക് ഡൗൺ കാലമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാജ വാറ്റ് സംഘങ്ങൾ വ്യാപകമാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന ചാരായവേട്ടയിൽ ഏഴിലധികം ആളുകളാണ് ഇന്നലെ മാത്രം അറസ്റ്റിലായത്. കോലഞ്ചേരി മാമലയിൽ മാത്രം 65 ലിറ്റർ വാഷുമായി 3 പേർ എക്സൈസ് പിടിയിലായി.

പ്രദേശത്തു വ്യാജ വാറ്റ് വർധിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അങ്കമാലിയിൽ എക്സൈസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് മാത്രം 50 ലിറ്റർ വാഷാണ് കണ്ടെത്തിയത്. നെടുമ്പാശേരിയിൽ എക്സൈസ് പരിശോധനയിൽ വ്യാജ ചാരായവുമായി നാലു പേരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എക്സൈസിന്റെ തീരുമാനം.

Story highlight: Huge liquor hunting in Eranakulam district The 115-liter wash was seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top