Advertisement

ലോക്ക്ഡൗൺ; അലങ്കാര പുഷ്പകൃഷി കർഷകർ പ്രതിസന്ധിയിൽ

April 21, 2020
Google News 1 minute Read

ലോക്ക്ഡൗണിന്റെ ഭാഗമായി വിവാഹം ഉൾപ്പെടെയുള്ള ആഘോഷ ചടങ്ങുകൾക്ക് നിയന്ത്രണമേർപ്പടുത്തിയതോടെ അലങ്കാര പുഷ്പകൃഷി നടത്തുന്ന കർഷകരും പ്രതിസന്ധിയിലായി. ഇടുക്കി കുമളി സ്വദേശിയായ സജി എന്ന കർഷകനു ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

അരയേക്കർ സ്ഥലത്ത് 30 ലക്ഷം രൂപ മുടക്കിയാണ് സജി പുഷ്പകൃഷി ആരംഭിച്ചത്. വിവിധ വർണങ്ങളിലുള്ള 2000 റോസാചെടികൾ തോട്ടത്തിലുണ്ട്. ഈസ്റ്ററിനു ശേഷം ആരംഭിക്കുന്ന വിവാഹ സീസൺ കണക്കുകൂട്ടി ചെടികളെല്ലാം വെട്ടിയൊരുക്കി വിളവെടുപ്പിന് സജ്ജമാക്കിയെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹങ്ങൾ ഉൾപെടെ ആഘോഷങ്ങൾക്കും നിയന്ത്രണം വന്നു. ആരാധനാലയങ്ങളിലെ ചടങ്ങുകളും നിർത്തി വെച്ചതോടെ പൂവിന് ആവശ്യക്കാരില്ലാതായി. ഒരു പൂവിന് 7 രൂപ നിരക്കിൽ ദിവസേന 1200 പൂവുകൾ വരെ കട്ടപ്പന, കുമളി എന്നിവിടങ്ങളിലായി വിറ്റഴിച്ചിരുന്നു.

വിൽപന ഇല്ലാതായതോടെ സജിയും ജോലിക്കാരും ചേർന്ന് പൂക്കൾ ഇപ്പോൾ വെട്ടിയെടുത്ത് നീക്കം ചെയ്യുകയാണ്. ഇടുക്കിയിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപച്ചെങ്കിലും വിവാഹം ഉൾപ്പെടെ മതപരമായ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ട്. പൂക്കളുടെ വിപണി സജീവമാകാൻ ഇനിയും എത്രനാൾ കാത്തിരിക്കണം എന്ന ആശങ്കയിലാണ് ഈ കർഷകൻ.

Story Highlights: coronavirus, lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here