Advertisement

ആലുവയില്‍ പിപിഇ കിറ്റടക്കമുള്ള മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയ നിലയില്‍

April 21, 2020
1 minute Read

കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ച പിപിഇ കിറ്റടക്കമുള്ള മാലിന്യങ്ങള്‍ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും തള്ളിയ നിലയില്‍ കണ്ടെത്തി. ആലുവ കീഴിമാട് മാറമ്പിളളിലെ ഒഴിഞ്ഞ സ്ഥലത്താണ് ഓപറേഷന്‍ തിയറ്ററുകളിലുപയോഗിച്ച വസ്തുക്കളടക്കം തള്ളിയത്. എറണാകുളത്തെ ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു.

കീഴ്മാട് പഞ്ചായത്തിലെ ചാലക്കല്‍ ദാറുസലാം സ്‌കൂളിനടുത്തും ഒഴിഞ്ഞ പറമ്പിലുമാണ് മാലിന്യം തള്ളിയത്. ഉപയോഗിച്ച പിപിഇ കിറ്റുകള്‍, ഗ്ലൗസുകള്‍, മാസ്‌ക്കുകള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടി വലിച്ചെറിഞ്ഞ ഇവ ചിതറിയ നിലയിലായിരുന്നു. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി അണുനശീകരണം നടത്തി. അതേസമയം മാലിന്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നതിന് മുന്‍പ് ആരെങ്കിലും ഇവ തിരഞ്ഞ് പരിശോധിച്ചിരുന്നോ എന്ന് ആശങ്കയുണ്ട്. എറണാകുളത്തെ ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങിട്ടുണ്ട്. സ്ഥലത്ത് നിന്ന് ലഭിച്ച ഫയലുകളില്‍
ആശുപത്രിയുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു.

 

Story Highlights- PPE kit dumped at roadside in Aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top