കോഴിക്കോട് ജില്ലയിൽ മുതിർന്ന പൗരന്മാർക്കായി ടെലിമെഡിസിൻ, മൊബൈൽ മെഡിക്കൽ യൂണിറ്റ് സംവിധാനങ്ങൾ

കോഴിക്കോട് ജില്ലയിൽ വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സ ആവശ്യമുള്ള മുതിർന്ന പൗരന്മാർക്ക് ഡോക്ടറുമായി ബന്ധപ്പെടാൻ ടെലിമെഡിസിൻ സംവിധാനം ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ. ഇതിനായി സംസ്ഥാന, ജില്ലാ തലത്തിലുള്ള ടെലി മെഡിസിൻ സംവിധാനങ്ങൾ ആകും ഉപയോഗപ്പെടുത്തുക. മുതിർന്ന പൗരന്മാരുടെ ചികിത്സയ്ക്ക് കൊവിഡ് കാലത്ത് തടസങ്ങൾ നേരിടാതെ ഇരിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മൊബൈൽ മെഡിക്കൽ സംവിധാനം ഒരുക്കും.
രോഗികളുടെ എണ്ണം വർധിക്കുന്നെങ്കിൽ സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് സൗകര്യമൊരുക്കും. സ്വകാര്യ ആശുപത്രികളുമായുള്ള വീഡിയോ കോൺഫറൻസിന്റെ അടിസ്ഥാനത്തിൽ 21 മെഡിക്കൽ യൂണിറ്റുകൾ ഇതിനോടകം ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ ഏകോപനം താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ ബ്ലോക്ക് മെഡിക്കൽ ഓഫീസറുമാർ എന്നിവർ നിർവഹിക്കും. ( മൊബൈൽ മെഡിക്കൽ ടീം: ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു പാരാമെഡിക്കൽ ജീവനക്കാരൻ, ആവശ്യമായ മറ്റു സജ്ജീകരണങ്ങൾ)
ഓരോ മെഡിക്കൽ ടീമിന്റെയും ചുമതല അതാത് താലൂക്ക്, കമ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർക്കായിരിക്കും. ചികിത്സ ആവശ്യമായുള്ളവർ ആരോഗ്യപ്രവർത്തകരുമായി (ആശ, JPHN, JHI, HI, മെഡിക്കൽ ഓഫീസർ ) ബന്ധപ്പെടേണ്ടതാണ്.
Story Highlights: coronavirus, kozhikkod,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here