Advertisement

സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകളുടെ ജീവിതം പ്രതിസന്ധിയിൽ; പലരും അവസാനം ജോലി ചെയ്തത് ജനുവരിയിൽ

April 21, 2020
Google News 2 minutes Read

കൊവിഡ് 19 മൂലം ഗതികേടിലായ ഒരു വിഭാഗമാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകൾ. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് 1 മാസം മുൻപ് തന്നെ ഒട്ടുമിക്ക ടൂറിസ്റ്റ് ഗൈഡുകൾക്കും ജോലി ഇല്ലാതയായി. ലോക്ക് ഡൗൺ കഴിഞ്ഞാലും മാസങ്ങൾ കഴിയേണ്ടി വരും അവരുടെ ജോലിയിലേയ്ക്ക് മടങ്ങി എത്താൻ. ജോലി ഇല്ലാതായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പലരും.

ഒട്ടുമിക്ക ഗൈഡുകളും കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി ജോലി എടുത്തത്. 1000 കണക്കിന് ടൂറിസ്റ്റ് ഗൈഡുകൾക്ക് വരുമാനമില്ലാതായിട്ട് മാസങ്ങളായി. ഒട്ടുമിക്കവരും ഈ ജോലി മാത്രം ആശ്രയിച്ച് കുടുംബം പുലർത്തിയിരുന്നവരാണ്. കൊവിഡ് മൂലം ടൂറിസ്റ്റ് രംഗം നിലച്ചതോടെ ലോക്ക് ഡൗൺ പിൻവലിച്ചാലും ഉടനെങ്ങും തങ്ങളുടെ തൊഴിലിലേയ്ക്ക് തിരിച്ചെത്താൻ കഴിയില്ലെന്നാണ് ടൂറിസ്റ്റ് ഗൈഡുകൾ പറയുന്നത്. ഏതെങ്കിലും രീതിയിലുള്ള സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ പലർക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നും ഇവർ പറയുന്നു.

Story highlight: The life of tourist guides in the state in crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here