മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും ജിഎസ്ടി ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി

മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും ജിഎസ്ടി ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി. കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് ഹർജിക്കാരന് താക്കീത് നൽകി. അതിഥി തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന ഹർജിയിലും കോടതി ഇടപെട്ടില്ല.

മാത്രമല്ല, റിക്ഷ തൊഴിലാളികൾക്ക് മാസവേതനം നൽകണമെന്ന ആവശ്യവും കോടതി തള്ളി. ആരോഗ്യ പ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ കേന്ദ്രസർക്കാർ വാങ്ങി സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതിനെ ചോദ്യം ചെയ്ത ഹർജിയും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തള്ളുകയാണ് ഉണ്ടായത്.

Story highlight: Supreme Court dismissed the petition seeking to exclude GST for masks and sanitizers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top