കോട്ടയത്ത് ക്വാറന്റീൻ നിര്‍ദേശം ലംഘിച്ചയാള്‍ക്കെതിരെ കേസെടുത്തു

കൊവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോട്ടയത്ത് എത്തിയ ആൾ ക്വാറന്‍റീന്‍ നിര്‍ദേശം ലംഘിച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വടവാതൂര്‍ സ്വദേശിക്കെതിരെയാണ് സാംക്രമിക രോഗ നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരമുള്ള നടപടി.
കണ്ണൂരില്‍നിന്നും ഇയാള്‍ വീട്ടിലെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിജയപുരം മെഡിക്കല്‍ ഓഫീസര്‍ ഡോ. റെക്സണ്‍ പോളിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നേരില്‍ കണ്ട് 28 ദിവസം ക്വാറന്‍റീനില്‍ കഴിയണമെന്ന് നിര്‍ദേശിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രീത പി. ചാക്കോ, എം.സി. അഭിലാഷ്, പി. രാജിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ക്വാറന്റീൻ നിരീക്ഷണത്തിനായി എത്തിയപ്പോള്‍ ഇയാൾ കണ്ണൂരിലേക്ക് മടങ്ങിയതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Story Highlights: coronavirus, kottayam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here