‘മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ’; വിവാദങ്ങളുടെ പുറകേ പോകാനില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

വിവാദങ്ങളുടെ പുറകേ പോകാനില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ തനിക്ക് ഒരു തരത്തിലുമുള്ള ആശങ്കയുമില്ല. ‘മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ’ എന്ന ധൈര്യമാണ് തനിക്കുള്ളത്. ഇതുവരെയുള്ള ജീവിതത്തിൽ അങ്ങനെയായിരുന്നു. തുടർന്നുള്ള ജീവിതത്തിലും ആ ധൈര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിംക്ലറിൽ ഹൈക്കോടതി ഉന്നയിച്ചത് സ്വാഭാവിക ചോദ്യങ്ങൾ മാത്രമാണ്. വിവര ശേഖരണത്തിന്റെ ഭാഗമായാണ് ആ ചോദ്യങ്ങൾ. സ്വാഭാവിക പരിശോധന നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായ ആക്രമണങ്ങൾ രാഷ്ട്രീയക്കാർക്ക് എതിരെ ആയിരിക്കണം. ഉദ്യോഗസ്ഥരെ ആക്രമിക്കേണ്ടതില്ല. വിവാദങ്ങൾ ഇല്ലാത്തതിന്റെ വിഷമം ചിലർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മകൾക്കെതിരായ ആരോപണത്തെക്കുറിച്ച് പറയുന്നില്ല. അതൊക്കെ ശുദ്ധ അസംബന്ധമാണ്. എകെജി സെന്ററിൽവച്ചാണോ കമ്പനി രജിസ്റ്റർ ചെയ്യുന്നത്. ആരോപണങ്ങളിൽ തെളിവുണ്ടോ എന്ന് പറഞ്ഞ ആളോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top