ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ആറ് തടവുപുള്ളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ആറ് തടവുപുള്ളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ആറ് തടവുപുള്ളികള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ്‍ സിംഗ് ബദൗരിയ മാധ്യമങ്ങളോട് പറഞ്ഞു. ചന്ദന്‍ നഗറില്‍ പൊലീസിനെതിരെ കല്ലെറിഞ്ഞ പ്രതികളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ആറുപേരെയും എംആര്‍ടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, അണുബാധയെ ഭയന്ന് 250 തടവുകാരെ താത്കാലിക ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
നാല് ജയില്‍ ഉദ്യോഗസ്ഥരും ഒരു തടവുകാരന്റെയും പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് റിയിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മധ്യപ്രദേശില്‍ ഇതുവരെ 1552 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 76 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയില്‍ ഉണ്ടായിരുന്ന 148 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്.
Story highlights-covid 19 has been confirmed for six inmates at theindore central jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here