എറണാകുളത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകൾ സീൽ ചെയ്യും

എറണാകുളത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകൾ സീൽ ചെയ്യും. ബാരിക്കേഡ് വച്ച് കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ അതിർത്തികൾ അടക്കുന്നതാണ്. അവശ്യ സർവീസുകളും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂവെന്നാണ് വിവരം.

നിയന്ത്രണങ്ങൾ സംബന്ധിച്ച് പൊലീസ് അനൗൺസ്‌മെന്റ് നടത്തും. ഹോട്സ്‌പോട്ടുകൾ സീൽ ചെയ്യാൻ മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം എസിപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കൊച്ചിയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്‌ക്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കാൻ തീരുമാനമായി.

കൊച്ചിയിൽ നിലവിൽ കൊവിഡ് പോസിറ്റീവായി രണ്ട് പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കൊച്ചിയിൽ ഹോട്ട്സ്പോട്ട് പ്രദേശങ്ങളുള്ളതിനാൽ നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. എറണാകുളം ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ കൊച്ചി നഗരസഭയുടെയും, മുളവുകാട് പഞ്ചായത്തിന്റേയും അതിർത്തികൾ അടയ്ക്കാൻ ഇന്നലെ തീരുമാനമായിരുന്നു. ഈ രണ്ട് പ്രദേശങ്ങളുടേയും അതിർത്തികൾ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അടയ്ക്കാനാണ് നിർദേശം.

Story highlights-ernakulam covid hostspots will be sealed from tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top