കൊവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. ഗുരുവായൂർ കോട്ടപ്പടി താഴിശേരി സ്വദേശി പനയ്ക്കൽ ബാബുരാജ് ആണ് മരിച്ചത്. 55 വയസായിരുന്നു.

റെന്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു ബാബുരാജ്. ചൊവ്വാഴ്ച യുഎഇ സമയംച്ചയ്ക്ക് 2.30 ന് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ദുബായിൽ തന്നെ നടക്കും.

അതേസമയം, ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7755 ആണ്. പ്രതിരോധ നടപടികളുടെ ഭാഗമായി റമദാൻ മാസത്തിലെ പരിപാടികൾ റദ്ദാക്കി. സൗദിയിൽ 24 മണിക്കൂറിനിടെ 1,147 കോവിഡ് കേസുകളും 6 മരണവും റിപോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 11,631ഉം മരണം 109ഉമായി.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top