ആരോഗ്യ പ്രവർത്തകർക്കായി ‘കരുതൽ’ എന്ന ഹ്രസ്വ ചിത്രം

കൊറോണയ്ക്ക് എതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കായി ഒരു ഹ്രസ്വ ചിത്രം. ചങ്ങനാശേരിയിലെ ഒരു കൂട്ടം യുവാക്കളും അധ്യാപകരുമാണ് ‘കരുതൽ’ എന്ന ഹ്രസ്വ ചിത്രത്തിന് പിറകിൽ പ്രവർത്തിച്ചിരിക്കുന്നത്.
ലോകം ഇന്ന് കൊറോണ വൈറസിന്റെ പിടിയിലാണ്. വികസിത രാജ്യങ്ങൾ എല്ലാം തന്നെ കൊറോണ വൈറസിന്റെ മുന്നിൽ മുട്ടുകുത്തുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. എന്നാൽ വികസ്വര രാജ്യമായ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമായത് ആരോഗ്യ മേഖലയിലെ വളർച്ച ഒന്നുകൊണ്ട് മാത്രമാണ്. ആരോഗ്യ വകുപ്പിലെ സമർത്ഥരായ ഉദ്യോഗസ്ഥരും ഡോക്ടർമാരും നഴ്‌സുമാരും തങ്ങളുടെ ജീവൻ പണയംവച്ച് ഈ മഹാമാരിയെ നേരിടാൻ മുന്നിട്ട് ഇറങ്ങി. അങ്ങനെയുള്ള അവരുടെ ത്യാഗം സാധാരണക്കാരിൽ എത്തിക്കണം എന്ന തോന്നലിൽ നിന്നാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പിറവി. കാരണം അവർക്കും ഒരു കുടുംബവുണ്ട്. പിഞ്ച് കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥർ, തങ്ങളുടെ പിഞ്ചോമനകളെ പിരിഞ്ഞ് നിൽകുക എന്നതിൽപരം ത്യാഗം ഇല്ല. അതുപോലെ തന്നെ രോഗം ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർമാർക്കും ഇതേ രോഗം ബാധിച്ചതായി പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും അതൊന്നും വക വയ്ക്കാതെയുള്ള അവരുടെ മനോഭാവം പ്രശംസ അർഹിക്കുന്നതാണെന്നും ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
ക്രിസ്തു ജയന്തി കോളജിലെ പ്രൊഫസറായ ഷിഹാബ് എം ജാമാൽ, റബർ ബോർഡിലെ സീനിയർ ഹെഡ് സയന്റിസ്റ്റായ ഡോ. എം ബി മുഹമ്മദ് സാദിക്ക്, ആലിയാ മറിയം,റജീനാ ഷൈറാസ് എന്നിവർ ഹ്രസ്വ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. മുഹമ്മദ് ഹിഷാം ഇമാജിന്‍സ് അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അൻഫാസ് മുഹമ്മദ് ആണ്. തിരക്കഥ- അഖിൽ സോമൻ, കഥ- രാഹുൽ ഹരി, ഡിഒപി- ചാക്കോസൺ ചാക്കോ, എൽവിൻ ജോസഫ്, മ്യൂസിക്- മിഥുൻ സജി റാം, എഡിറ്റ്- ശ്രീഹരി എസ്.
Story highlights-short film dedicated to health workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here