കൊല്ലം അതിർത്തിയിൽ സ്ഥിതി സങ്കീർണം; പുളിയൻകുടിയിൽ സമൂഹവ്യാപനം ഉണ്ടായതായി സംശയം

കൊല്ലം ജില്ലാ അതിർത്തിയിൽ സ്ഥിതി സങ്കീർണമാകുന്നു. അതിർത്തി ജില്ലയായ തെങ്കാശിയിൽ 34 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആര്യങ്കാവിന്റെ സമീപപ്രദേശമായ പുളിയൻകുടിയിൽ സമൂഹവ്യാപനം ഉണ്ടായതായി സംശയിക്കുന്നതായി അധികൃതർ പറയുന്നു. കുളത്തൂപ്പുഴയിലെ തോട്ടം തൊഴിലാളികൾ കാട്ടിലൂടെ പുളിയൻകുടിയിൽ എത്തിയോ എന്നാണ് സംശയം. കുളത്തൂപ്പുഴയിലെ കോളനി മേഖലകളിൽ പരിശോധന ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യയാത്രക്കാർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
തെങ്കാശിയിൽ നിന്ന് പച്ചക്കറി ലോറിയിൽ കൊല്ലത്തേക്ക് ആളുകളെ കടത്തുന്നെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. പച്ചക്കറി ലോറിയിൽ കൊല്ലത്ത് എത്തിയയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം താമരക്കുളം സ്വദേശി മുരുകനാണ് അറസ്റ്റിലായത്. ഇയാൾ വന്ന ലോറിയേയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യും. കർശന നിയമനടപടിക്ക് ജില്ലാകളക്ടർ പൊലീസിന് നിർദേശം നൽകി.
അതേസമയം, രോഗം ബാധിച്ച കുളത്തൂപ്പുഴ സ്വദേശിക്ക്15 പേരുമായി നേരിട്ട് സമ്പർക്കമുള്ളതായി കണ്ടെത്തി. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. 15 പേരുടേയും സാമ്പിൾ ഇന്ന് ശേഖരിക്കും. കൂടുതൽപ്പേരുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here