കൊവിഡ് പിടിപെട്ട് അച്ഛൻ മരിച്ചു; മരണാനന്തര ചടങ്ങ് നടത്താൻ വിസമ്മതിച്ച് മകൻ

മധ്യപ്രദേശിലെ ഭോപാലിൽ മകൻ അച്ഛന്റെ സംസ്‌കാര ചടങ്ങ് നടത്താൻ വിസമ്മതിച്ചു. കൊവിഡ് ബാധമൂലം അച്ഛൻ മരണപ്പെട്ടത് കാരണമാണ് മകൻ സംസ്‌കാരത്തിന് തയാറാകാഞ്ഞത് എന്നാണ് വിവരം. അതേ തുടർന്ന് സ്ഥലത്തെ തഹസിൽദാറായ ഗുലാബ് സിംഗ് ചടങ്ങുകൾ നടത്തി. ദൂരെ നിന്നുകൊണ്ട് കുടുംബാംഗങ്ങൾ സംസ്‌കാരചടങ്ങ് കണ്ടു. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ വികാരങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് ചടങ്ങിന് താൻ തയാറായതെന്ന് തഹസിൽദാർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തെ കുറിച്ചുള്ള അജ്ഞതയാണ് കുടുംബത്തെ ഭയപ്പെടുത്തിയതെന്ന് തഹസിൽദാർ. സ്വയംസുരക്ഷാ ഉപകരണങ്ങൾ ധരിച്ച് സംസ്‌കാര ചടങ്ങുകൾ നടത്താമെന്ന് മകനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പ്രേം സിംഗ് എന്നയാളുടെ മകനാണ് സംസ്‌കാര ചടങ്ങുകൾ ചെയ്യാൻ മടിച്ചത്. ഈ മാസം 20നായിരുന്നു പ്രേം സിംഗിന്റെ മരണം. ഹിന്ദു ആചാരപ്രകാരം പ്രേം സിംഗിന്റെ സംസ്‌കാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും കുടുംബാംഗങ്ങളും അറിയിച്ചിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ ഇവർ സംസ്‌കാരത്തിൽ നിന്ന് ഒഴിഞ്ഞുമാറി. കൊവിഡ് പകരുമോ എന്ന ഭയത്താലാണ് മകൻ സംസ്‌കാര ചടങ്ങുകൾ നടത്താൻ തയാറാകാഞ്ഞത്. അമ്മയും മകനെ തിരുത്താൻ ശ്രമിച്ചില്ല. കൊവിഡ് ബാധിച്ച് മരിച്ച് ആളുടെ മൃതദേഹം കാണാൻ കുടുംബത്തെയും സുഹൃത്തുക്കളെയും അനുവദിക്കും. എന്നാൽ തൊടാനോ കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ സർക്കാർ മാർഗനിർദേശപ്രകാരം സാധ്യമല്ല.

Story highlights-coronavirus,madhyapradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top