ലോക്ക്ഡൗണിലും കര്‍മനിരതരായി സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊവിഡ് 19 രോഗത്തിന്റെ വ്യാപനം തടയാന്‍ വീടിനുള്ളില്‍ കഴിച്ച് കൂട്ടുന്നവരാണ് നാം ഓരോരുത്തരും . എന്നാല്‍, ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കുന്നവര്‍ പ്രയാസമനുഭവിക്കാതിരിക്കാന്‍ സജീവമായ് പ്രവര്‍ത്തിക്കുകയാണ് സംസ്ഥാനത്തെ വൈദ്യുതി വകുപ്പ്. വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്താകെ വൈദ്യതി വകുപ്പിലെ മുഴുവന്‍ ജീവനക്കാരും കര്‍മനിരതരായി രംഗത്തുണ്ട്
ലോക്ക്ഡൗണ്‍ ആയതിനാല്‍ പുറത്തിറങ്ങാതെ വീട്ടിനുളളില്‍ തന്നെ കഴിച്ച് കൂട്ടുബോള്‍ ഫാനോ ഏസിയോ ഇല്ലാതെ ഈ കത്തുന്ന വേനലില്‍ വീടിനുള്ളില്‍ ഇരിക്കാനും കഴിയില്ല. അത് കൊണ്ട് തന്നെ ലോക്ക്ഡൗണ്‍ കാലത്ത് ഒരിക്കല്‍ പോലും വൈദ്യുതി തടസം നേരിടാതിരിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള മുഴുവന്‍ കെഎസ്ഇബി ജീവനക്കാരും ഈ ലോക്ക്ഡൗണ്‍ കാലത്ത് കര്‍മനിരതരായി രംഗത്തുണ്ട്. വീടുകള്‍ക്ക് പുറമേ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ വൈദ്യുതി തടസം നേരിട്ടാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രാഥമികമായ പരിഗണന നല്‍കുന്നത് സര്‍ക്കാര്‍ നിയന്ത്രിത മേഖലകള്‍ക്കാകുമെന്ന് മാത്രം. പത്തനംതിട്ട ജില്ലയില്‍ എക്സിക്യൂട്ടീവ് എന്‍ജീനയര്‍മാരടക്കം 90 ലധികം ടാസ്‌ക് ഫോഴ്സുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യം നേരിട്ടാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതിനുളള ക്രമീകരണങ്ങളും വൈദ്യുതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Story highlights-lockdown,KSEB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here