കോട്ടയം ജില്ലയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് യാത്രാനുമതി മൂന്നു വിഭാഗങ്ങളില്‍പെട്ടവര്‍ക്കു മാത്രം

kottayam sign board

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ കോട്ടയം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്തേക്കോ തിരികെയോ യാത്ര ചെയ്യുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് അനുമതി നല്‍കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രസവ ചികിത്സ ആവശ്യമുള്ള ഗര്‍ഭിണികള്‍, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടോ മരണാസന്നരായ അടുത്ത ബന്ധുക്കളെ ശുശ്രൂഷിക്കുന്നതിനോ യാത്ര ചെയ്യേണ്ടവര്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ വേണ്ടവര്‍ എന്നിവര്‍ക്കാണ് മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുക.

അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി മറ്റു ജില്ലകളിലേക്കും തിരിച്ചും യാത്രാനുമതി തേടുന്നതും ഒഴിവാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

Story Highlights: coronavirus, kottayam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top