ലോക്ക്ഡൗണിലെ സന്നദ്ധ സേവനം; നിറസാന്നിധ്യമായി ആപ്ത മിത്ര

ലോക്ക്ഡൗണ്‍ കാലത്ത് കോട്ടയം ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് ഊര്‍ജ്ജിത സാന്നിധ്യമറിയിച്ച ആപ്ത മിത്ര വൊളന്റിയര്‍മാരുടെ സേവനം ഇനി ആശുപത്രികളിലും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലും ജനറല്‍ ആശുപത്രിലും തിരക്ക് നിയന്ത്രിക്കുന്ന ജോലിയും ബോധവത്കരണവുമായാണ് ഇവര്‍ സജീവമാകുന്നത്. മാസ്‌ക്ക് ധരിക്കാതെ ആശുപത്രിയിലേക്കെത്തുന്നവര്‍ ഗേറ്റു കടക്കും മുന്നേ മാസ്‌ക്കേ്ാ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ നിര്‍ദേശം നല്‍കുക, ഒ.പി ടിക്കറ്റ് കൗണ്ടറില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ രോഗികളെ സഹായിക്കുക, ആശുപത്രികളിലെ ബ്രേക്ക് ദ് ചെയിന്‍ കിയോസ്‌ക്കുകളും സാനിറ്റൈസറും ഉപയോഗിക്കുന്നതിന് ബോധവത്കരണവും നടത്തുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 32 വൊളന്റിയര്‍മാരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 15 വൊളന്റിയര്‍മാരുമാണുള്ളത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്ത മിത്രയ്ക്ക് കോട്ടയം ജില്ലയില്‍ 200 വൊളന്റിയര്‍മാരുണ്ട്. കേരള ഫയര്‍ ഫോഴ്‌സ് അക്കാദമിയില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ നാല്‍പ്പതു പേരെ വീതമാണ് ഓരോ ഫയര്‍ സ്റ്റേഷനു കീഴിലും നിയോഗിച്ചിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലും ആപ്ത മിത്ര വൊളന്റിയര്‍മാരുടെ മുഴുവന്‍ സമയ സേവനമുണ്ട്.

Story highlights-kottayam,apta mitra,lockdown

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top