സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍: മസ്റ്ററിംഗിന് ലോക്ക്ഡൗണിനു ശേഷം ഒരാഴ്ച സമയം നല്‍കും

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്താത്ത സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലോക്ക്ഡൗണിന് ശേഷം ഒരാഴ്ച കൂടി സമയം അനുവദിക്കും. ഫെബ്രുവരി 15 വരെ മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത, പെന്‍ഷന്‍ അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്കാണ് അവസരം ലഭിക്കുക.

മസ്റ്ററിംഗിനായി അര്‍ഹരായ ഗുണഭോക്താക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മസ്റ്ററിംഗ് തിയതി സംബന്ധിച്ച വിവരം പത്രമാധ്യമങ്ങള്‍ മുഖേന പിന്നീട് അറിയിക്കുമെന്നും ധനകാര്യ അഡീ: ചീഫ് സെക്രട്ടറി അറിയിച്ചു.

Story Highlights- Social Security and Welfare Pension, kerala, lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top