Advertisement

കൊവിഡ് : വയനാട് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത

April 23, 2020
1 minute Read

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ജില്ലയില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങളെടുക്കാന്‍ പോകുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ചരക്ക് വാഹന ഉടമകളുടെ സത്യവാങ്മൂലം അന്തര്‍ സംസ്ഥാന അതിര്‍ത്തി കടന്നു പോകുന്ന ചരക്ക് വാഹനങ്ങളില്‍ പോകുന്നവര്‍ കരുതണം. മറ്റു ജില്ലകളില്‍ നിന്ന് കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് വരുന്നത് തടയാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിവിധ തലത്തിലുള്ള കര്‍ശനമായ പരിശോധനയുണ്ടാവും.

എക്സൈസ് വാഹനത്തില്‍ സ്ത്രീയെ കര്‍ണാടകയിലേക്ക് അതിര്‍ത്തി കടത്തി വിട്ട സംഭവത്തില്‍ വൈത്തിരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യാത്രാ പാസ് അനുവദിച്ച് കിട്ടുന്നതിന് എന്തെങ്കിലും കളവ് പറഞ്ഞിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്യോഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ പറഞ്ഞു. തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കാട്ടില്‍ പോകുന്നവര്‍ നിര്‍ബന്ധമായും ലേപനങ്ങള്‍ പുരട്ടണം. കുരങ്ങുകള്‍ പുഴയോരത്ത് ചത്തുകിടക്കുന്നത് കണ്ട സാഹചര്യത്തില്‍ പുഴകളില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

Story highlights-covid 19,wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top