പൊലീസിന്റെ പരിശോധന ഒഴിവാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളടങ്ങിയ വ്യാജ സന്ദേശം : കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊലീസ് നടത്തുന്ന പരിശോധനകള്‍ ഒഴിവാക്കി യാത്രതുടരുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത്തരം സന്ദേശങ്ങള്‍ മലപ്പുറം ജില്ലയില്‍ വാട്‌സ്ആപ്പ് മുഖേന പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഡിസാസ്റ്റ്ര് മനേജ്‌മെന്റ് ആക്റ്റ്, എപ്പിഡെമിക് ഓര്‍ഡിനന്‍സ് എന്നിവയിലെ വ്യവസ്ഥ പ്രകാരം കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ സൈബര്‍ സെല്ലുകളുടെ സഹായം തേടിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരും നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
Story highlights-Fake message, DGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here