മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 778 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കൊവിഡ് രോഗികളുടെ എണ്ണം 6000 കടന്നു ഇന്ന് 778 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരാണ് സംസ്ഥാത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 283 ആയി. രോഗവ്യാപനം തുടരുന്ന ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. മലയാളി നഴ്‌സുമാരുടെ ദുരിതത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

അതേസമയം, 840 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം മുക്തരായി ആശുപത്രിവിട്ടത്. മുംബൈയില്‍ 522 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥരീകരിച്ചത്. ഇന്ന് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയിലെ മരണസംഖ്യ 167 ഉയര്‍ന്നു. പൂനെയില്‍ 820 പേര്‍ക്കും ,താനെയില്‍ 507 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ധാരാവിയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 214 ആയി.  13 പേരാണ് ധാരാവിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ചേരിയില്‍ കൊവിഡ് പരിശോധന നടത്തുന്ന 80 ശതമാനം പേരിലും രോഗം കണ്ടെത്തുെവന്നാണ് റിപ്പോര്‍ട്ട്. ഗോവണ്ടി, വര്‍ളി അടക്കമുള്ള ചേരിപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. അതിനിടെ മുംബൈ ജസ് ലോക്ക് ആശുപത്രിയില്‍ ദുരിതമനുഭവിക്കുന്ന മലയാളി നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്ത് അയച്ചു. കൊവിഡ് ബാധിതരായി നഴ്‌സുമാര്‍ക്ക് മതിയായ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു. ഇളവുകള്‍ നീക്കിയത്തോടെ മുംബൈയിലും പൂനെയിലും ലോക്ക്ഡൗണ്‍ കടുപ്പിച്ചു.

Story Highlights- Increasing number of Covid patients in Maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top