Advertisement

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 681 പേർ

April 23, 2020
Google News 1 minute Read

ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഗുജറാത്തിൽ മാത്രം നൂറിലേറെ പേർ മരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 5500 കടന്നപ്പോൾ മരണസംഖ്യ 269 ആയി. 24 മണിക്കൂറിനിടെ 431 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.  ധാരാവിയിൽ മാത്രം 189 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

4,85,172 പേരാണ് രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയരായിരിക്കുന്നത്. അതിൽ ഇന്നലെ മാത്രം 21,797 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

മുംബൈ, ഡൽഹി, അഹമ്മദാബാദ്, ഇൻഡോർ, പൂനെ, ജയ്പൂർ എന്നീ നഗരങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 45 ശതമാനവും ഈ ആറ് നഗരങ്ങളിൽ നിന്നാണ്. മുംബൈയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം മൂവായിരം കടന്നു. രാജ്യത്തെ അറുപത് ശതമാനം പോസിറ്റീവ് കേസുകളും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, ലോക്ക്ഡൗൺ നീട്ടിയതോടെ രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തർപ്രദേശിൽ കൊവിഡ് കേസുകളുടെ എണ്ണം 1500ലേക്ക് അടുക്കുകയാണ്. പത്ത് ജില്ലകൾ കൊവിഡ് മുക്ത ജില്ലകളായി പ്രഖ്യാപിച്ചു.

Story highlights-india,covid death toll touches 681

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here