പുതുച്ചേരിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉൾപ്പെടെ കൊവിഡ് പരിശോധന

പുതുച്ചേരിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉൾപ്പെടെ കൊവിഡ് പരിശോധന നടത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് പരിശോധന നടത്തിയത്. എംപിമാരേയും എംഎൽഎമാരേയും പരിശോധനയ്ക്ക് വിധേയരാക്കി.

മുഖ്യമന്ത്രി വി നാരായണ സ്വാമി, മന്ത്രിമാർ, സ്പീക്കർ, എംഎൽഎമാർ, എംപിമാർ എന്നിവർ പരിശോധനയുമായി സഹകരിച്ചു. ആരോ​ഗ്യപ്രവർത്തകർ നിയമസഭയിൽ എത്തിയാണ് പരിശോധന നടത്തിയത്. ആർക്കും രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മുൻ കരുതലെന്നോണം പരിശോധന നടത്തുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

പുതുച്ചേരിയിൽ ഏഴ് പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ രോ​ഗം ഭേദമായി ആശുപത്രി വിട്ടു.

Story highlights-Puducherry, COVID-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top