റമദാന്‍ വ്രതാരംഭം ; ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ റമദാന്‍ വ്രതം അനുഷ്ഠിക്കാന്‍ ഒരുങ്ങുന്ന എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ വിശുദ്ധ റമദാന്‍ മാസം തുടങ്ങുകയാണ്. അതിനൊരുങ്ങുന്ന എല്ലാ സഹോദരങ്ങള്‍ക്കും ആദ്യമായി ആശംസ നേരട്ടെ ‘ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നോമ്പുകാലത്ത് റസ്റ്റോറന്റുകള്‍ക്ക് പാഴ്‌സല്‍ വിതരണം ചെയ്യുന്നതിനുള്ള സമയം നീട്ടിനല്‍കുമെന്നും രാത്രി പത്തു മണിവരെ ഹോം ഡെലിവറി അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴവര്‍ഗങ്ങളുടെയും മറ്റും വില വര്‍ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Story Highlights- Ramadan fasting; Greetings from the Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top