Advertisement

കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനാനുമതിയുള്ള മേഖലകള്‍ ഇവ

April 23, 2020
Google News 1 minute Read
KOTTAYAM

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനാനുമതിയുള്ള മേഖലകള്‍ ഇവയാണ്.

1. ഭക്ഷ്യവസ്തു നിര്‍മാണ, വില്‍പന, വിതരണ സംവിധാനങ്ങള്‍

2. എല്ലാ ആരോഗ്യ സേവനങ്ങളും (ആയുഷ് ഉള്‍പ്പെടെ)

3. വെറ്ററിനറി

4. കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍(കന്നുകാലികോഴി വളര്‍ത്തല്‍ മത്സ്യബന്ധനം എന്നിവ ഉള്‍പ്പെടെ)

5. അവശ്യ സേവന വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍(പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാം)
മറ്റ് ഓഫീസുകളില്‍ 33 ശതമാനം വരെ ഹാജര്‍ നിലയില്‍

6. കൊറിയര്‍ സര്‍വീസ്

7. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍

8. റിസര്‍വ് ബാങ്ക് അംഗികാരമുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍

9. സഹകരണ വായ്പ്പാ സംഘങ്ങള്‍

10. ഇന്‍ഷുറന്‍സ് കമ്പനികള്‍.

11. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

12. ചരക്ക് ഗതാഗതം

13. പ്രത്യേക സാമ്പത്തിക മേഖലകള്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍, നഗരപരിധിക്ക് പുറത്തുള്ള വ്യവസായ ശാലകള്‍

14. ഗ്രാമീണ മേഖലയിലെ ജലസേചന പദ്ധതികള്‍, റോഡ് നിര്‍മാണം, കെട്ടിടനിര്‍മാണം

15. നഗരമേഖലയിലെ നിര്‍മാണ പദ്ധതികളുടെ പൂര്‍ത്തീകരണം(പദ്ധതി മേഖലയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ അനുവദിക്കില്ല)

16. നിര്‍മാണ സാമഗ്രികളുടെ (സിമന്റ്, കമ്പി, ഇഷ്ടിക തുടങ്ങിയവ) വില്‍പന കേന്ദ്രങ്ങള്‍

17. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനങ്ങള്‍.

വാഹന യാത്ര

1. അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും മാത്രം

2. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒദ്യോഗികതൊഴില്‍ യാത്രകള്‍ക്കായി വാഹന ഉപയോഗത്തിന് അനുമതിയുണ്ട്.

3. നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ ഒരാള്‍ക്ക് പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യാം.

4. ഇരുചക്ര വാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ മാത്രം.

5. റഫ്രിജറേറ്റര്‍, മിക്‌സി, ഫാന്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ വില്‍പന സര്‍വീസ് കേന്ദ്രങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, കണ്ണട വില്‍പനശാലകള്‍ തുടങ്ങിയവ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കാം

Story Highlights: coronavirus, kottayam,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here