കോട്ടയം മാര്‍ക്കറ്റിലെ 25 ചുമട്ടുതൊഴിലാളികളെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും

കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചു. തൊഴിലാളി യൂണിയനുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സമ്പര്‍ക്കപ്പട്ടികയിലെ പരമാവധി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇന്ന് 19 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു.

പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നതിന് വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ നാളെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഏഴു പേരുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

 

 

Story Highlights – 25 workers Will be shifted to covid care centers in kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top