അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ; അസംഘടിത മേഖലക്ക് 15 കോടിരൂപ കൂടി: മുഖ്യമന്ത്രി

നഗരങ്ങളില്‍ തൊഴിലവസരം സൃഷ്ടിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപകൂടി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 82 നഗരസഭകള്‍ക്ക് ഈ തുക പ്രയോജനപ്പെടുത്താം. മാലിന്യ സംസ്‌കരണം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത, ജലസംരക്ഷണം, വനവത്കരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് കീഴല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 15 കോടി രൂപ കൂടി അനുവദിച്ചു. ഇതുവരെ ആകെ അനുവദിച്ചത് ഇരുപത്തിയേഴര കോടിയാണ്. കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് ഒന്‍പത് കോടി എഴുപത് ലക്ഷം രൂപ അനുവദിച്ചു. നേരത്തെ അന്‍പത്തിമൂന്ന് കോടി അറുപത് ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top