പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ല : ഹൈക്കോടതി

പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. രാജ്യം ലോക്ക് ഡൗണിലാണെന്നും ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. പ്രവാസികളെ സ്വീകരിക്കാൻ തയാറാണെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും തയാറെടുപ്പുകൾ എന്തെല്ലാമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
വിശദമായ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ സംസ്ഥാനത്തോട് കോടതി നിർദേശിച്ചു. യുഎഇയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി പരാമർശം.
പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിലപാട് ആവർത്തിച്ചിരുന്നു. ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
Story Highlights- highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here