Advertisement

കൊവിഡ് പ്രതിരോധം; കോട്ടയം ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി

April 24, 2020
Google News 1 minute Read

കോട്ടയം ജില്ലയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം മൂന്നായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലിയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനും കോട്ടയം മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഹോട്ട്‌സ്‌പോട്ടുകളിലും രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന മേഖലകളിലും (കണ്ടെയന്‍മെന്റ് സോണ്‍) അതീവ ജാഗ്രത പുലര്‍ത്താനും തീരുമാനമെടുത്തു. മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച ബോധവത്കരണവും കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കളക്ടര്‍ പികെ സുധീര്‍ ബാബു, ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ പിആര്‍ സോന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സാലി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

 

coronavirus, covid19, Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here