Advertisement

ഡൽഹി എംയിസിലെ നഴ്‌സിന് കൊവിഡ്; 35 പേർ ക്വാറന്റീനിൽ

April 24, 2020
Google News 1 minute Read

ഡൽഹിയിൽ പ്രസിദ്ധമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മെയിൽ നഴ്‌സിന് കൊവിഡ്. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടർമാർ അടക്കം 35 പേർ നിരീക്ഷണത്തിലായി. ഗാസ്‌ട്രോഎൻട്രോളജി വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിലെ എല്ലാ ഡോക്ടർമാരെയും നഴ്‌സുമാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. നഴ്‌സുമായി സമ്പർക്കത്തിൽ പെട്ട രോഗികളുടെ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ടെന്നും എയിംസ് അധികൃതർ.
ഡൽഹിയിലെ പ്രധാന കൊവിഡ് ആശുപത്രിയായ ലോക്‌നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലെ ഡയറ്റീഷ്യനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രി ജീവനക്കാർക്ക് നടത്തിയ പരിശോധനയിലാണ് സംഭവം. ഇവരുമായി സമ്പർക്കം ഉണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറൻറീനിലാക്കി.

ഉത്തരേന്ത്യയിൽ നിരവധി ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ സ്വയംപ്രതിരോധ ഉപകരണങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നേരത്തെ മുംബൈയിലെ ആശുപത്രിയിൽ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരെയും ഡ്യൂട്ടിക്ക് ഇടുന്നതായി വാർത്തയുണ്ടായിരുന്നു. മലയാളി നഴ്‌സുമാരും ഉത്തരേന്ത്യയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്.

Story highlights-delhi aims,  covid test positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here