ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന അഞ്ച് പേർക്ക് കൊവിഡ്

ബംഗളൂരുവിലെ രാമനഗര സെൻട്രൽ ജയിലിൽ കഴിയുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയിലെ പാദരായണപുരയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഏപ്രില്‍ 19-നാണ് പാദരായണപുരയില്‍ കലാപമുണ്ടായത്. കലാപത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന 149 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 82 പേരെ ബംഗളൂരുവിലെ വിവിധ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കും 52 പേരെ രാമനഗര ജയിലിലേയ്ക്കും മാറ്റിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവർ 22 മുതൽ രാമനഗര ജയിലിലാണ്.
നഗരത്തിലെ ഹോട്ട് സ്‌പോട്ടുകളിലൊന്നായ പാദരായണപുരയില്‍ നിന്നുള്ളവരായതിനാല്‍ എല്ലാവരിലും കൊവിഡ് പരിശോധന നടത്തിയിരുന്നു.
Story highlights- Bengaluru, test positive for coronavirus in jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here