Advertisement

രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിൽ

April 24, 2020
Google News 2 minutes Read

കൊറോണ ബാധിതരിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഡൽഹിയും മുന്നിൽ. ഇതിൽ രാജ്യത്തെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ 73.74 ശതമാനം പേർ രോഗമുക്തരായതിന്റെ അടിസ്ഥാനത്തിൽ കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. എന്നാൽ രോഗ മുക്തി നേടുന്നവരുടെ കണക്ക് പരിശോധിക്കുമ്പോൾ ഗുജറാത്താണ് ഏറെ പിന്നിൽ നിൽക്കുന്നത്.

കേരളം ഒഴികെുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിക്കുമ്പോൾ തമിഴ്നാട്ടിൽ 40.63 %, കർണാടകയിൽ 31.82 %, തെലങ്കാനയിൽ 20.52 %, ആന്ധ്രപ്രദേശിൽ 14.76 % എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ നിരക്ക്.
അതേസമയം, ഡൽഹിയിൽ 32.2 ശതമാനം പേർ രോഗമുക്തരായിട്ടുണ്ട്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് 15 ശതമാനത്തിനും താഴെയാണ്.
രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ പിന്നിൽ നിൽക്കുന്ന ഗുജറാത്തിൽ രോഗമുക്തരാകുന്നവർ 7.5 ശതമാനം മാത്രമാണ്.

മധ്യപ്രദേശിൽ 9.29 ശതമാനവും രാജസ്ഥാനിൽ 12.17 ശതമാനവുമാണ് രോഗമുക്തി നേടിയവർ. മഹാരാഷ്ട്രയിൽ 13.95 ശതമാനമാണ് രോഗംഭേദമായവർ. എന്നാൽ, രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയും ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ആഗോള കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ രോഗമുക്തരാകുന്നവർ ശരാശരിയിലും താഴെയാണ്. 19.9 ശതമാനമാണ് ഇന്ത്യയിൽ ആകെ രോഗമുക്തരായവർ. ചൈനയിൽ 93.24 ശതമാനവും അമേരിക്കയിൽ 9.90 ശതമാനവും ജർമനിയിൽ 68.53 ശതമാനവുമാണ് ആഗോള ശരാശരി നിരക്ക്.

Story highlight: Kerala has the highest number of covid cure cases in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here