Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 21,725 പേര്‍; ജില്ലകളിലെ കണക്കുകള്‍

April 24, 2020
Google News 1 minute Read

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,725 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,243 പേര്‍ വീടുകളിലും 482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 144 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 21941 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 20830 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 1581 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1538 പേര്‍ വീടുകളിലും 43 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 1508 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1498 പേര്‍ വീടുകളിലും 10 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 418 പേരാണ് നിരീക്ഷണത്തിലുള്ളത്. 411 പേര്‍ വീടുകളിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 1419 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1409 പേര്‍ വീടുകളിലും 10 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 239 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 236 പേര്‍ വീടുകളിലും മൂന്നുപേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 1335 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1329 പേര്‍ വീടുകളിലും ആറ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 294 പേരാണ് നിരീക്ഷണത്തിലുള്ളത്. 272 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 747 പേരാണ് നിരീക്ഷണത്തിലുള്ളത്. 736 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 3514 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3441 പേര്‍ വീടുകളിലും 73 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 2677 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2583 പേര്‍ വീടുകളിലും 94 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 1680 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1632 പേര്‍ വീടുകളിലും 48 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 1178 പേരാണ് നിരീക്ഷണത്തിലുള്ളത്. 1171 പേര്‍ വീടുകളിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 2542 പേരാണ് നിരീക്ഷണത്തിലുള്ളത്. 2435 പേര്‍ വീടുകളിലും 107 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 2593 പേരാണ് നിരീക്ഷണത്തിലുള്ളത്. 2552 പേര്‍ വീടുകളിലും 41 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here