അമേരിക്കയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കൽ വീട്ടിൽ ഏലിയാമ്മ ജോസഫാണ് മരിച്ചത്. ന്യുയോർക്കിലായിരുന്നു മരണം. ഇതോടെ ഒരു കുടുംബത്തിലെ മൂന്നുപേർ കൊവിഡ് ബാധിച്ചു മരിച്ചു. ഇവരുടെ മക്കൾ രണ്ടുപേരും ന്യുയോർക്കിൽ ചികിത്സയിലാണ്.

ഭർത്താവ് കെജെ ജോസഫ്, ഇദ്ദേഹത്തിന്റെ സഹോദരൻ ഈപ്പൻ ജോസഫ് എന്നിവരാണ് കുടുംബത്തിൽ ആദ്യം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെ ഭാര്യയായ ഏലിയാമ്മ ജോസഫിനും മക്കൾക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, അമേരിക്കയിൽ കൊവിഡ് മരണസംഖ്യ 52,000 കടന്നു. ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ച യുഎസിൽ 1800 ൽ അധികം പേരാണ് മരിച്ചത്. 37,000 ൽ അധികം പോസിറ്റീവ് കേസുകളാണ് ഇന്നലെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top