കൊവിഡ് രോഗമുക്തി നേടിയ 84 വയസുകാരനെ രക്ഷിക്കാനായത് നേട്ടമാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 രോഗമുക്തി നേടിയ 84 വയസുകാരനെ രക്ഷിക്കാനായത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ മുഖ്യമാന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശി മൂര്യാട് അബൂബക്കറാണ് ഇന്ന് രോഗമുക്തി നേടിയത്.
വൃക്ക രോഗമടക്കം മറ്റു ഗുരുതര രോഗങ്ങളുണ്ടായിരുന്ന അബൂബക്കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൃക്ക രോഗമടക്കം ഉണ്ടായിരുന്ന അബൂബക്കര്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
Story highlights- Chief minister, 84-year-old covid patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here