രവി വള്ളത്തോളിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്നും ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ കലകൾക്കും ഒരു പോലെ നഷ്ടമാണ് രവി വള്ളത്തോളിന്റെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന രവി വള്ളത്തോൾ ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു.തിരുവനന്തപുരത്തെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകൻ കൂടിയായ അദ്ദേഹം 1996ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത വൈതരണി എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. 100 ൽ അധികം പരമ്പരകളിൽ അഭിനയിച്ച അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിൻ അവാർഡും ലഭിച്ചിട്ടുണ്ട്.

Story highlights-CM,Ravi Vallathol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top