Advertisement

 കൊല്ലത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ

April 25, 2020
1 minute Read

ഓറഞ്ച് സോൺ പരിധിയിൽ വരുന്ന കൊല്ലത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ.അവശ്യസേവനത്തിനും സാധനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങാം.അതേസമയം, ഹോട്‌സ്‌പോട്ടുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകളിലും ഇളവുകൾ ഉണ്ടാകില്ല.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റസംഖ്യയിൽ നമ്പറുകൾ അവസാനിക്കുന്ന വാഹനങ്ങൾക്കും ഇരട്ട സംഖ്യയിൽ നമ്പർ അവസാനിക്കുന്ന വാഹനങ്ങൾക്ക് ചൊവ്വ വ്യാഴം ശനി ദിവസങ്ങളിലും അത്യാവശ്യ കാര്യങ്ങൾക്ക് നിരത്തിലിറങ്ങാം.നാലുചക്ര വാഹങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കും ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കുമാണ് അനുമതി.സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണം ഉണ്ടാകില്ല.പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.നിർമാണമേഖലയിലും തൊഴിലുറപ്പ് മേഖലയിലും തൊഴിലാളികൾക്ക് ജോലി ചെയ്യാം.

എന്നാൽ, തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് സാമൂഹിക അകലം പാലിച്ചുവേണം ജോലി ചെയ്യാൻ. ആളുകൾ കൂട്ടം കൂടാൻ പാടില്ല. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും ഇരുപതിൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്. ആരോഗ്യം, പൊലീസ്, ഫയർ ആന്റ് എമർജൻസി, ദുരന്ത നിവാരണം, ജയിൽ, ലീഗൽ മെട്രോളജി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ പൂർണമായും നിയന്ത്രണമില്ലാതെ പ്രവർത്തിക്കും. മറ്റ് വകുപ്പുകൾ ജീവനക്കാരെ നിയന്ത്രിച്ചാകും പ്രവർത്തിക്കുക.

അതേസമയം, ജില്ലയിലെ ഹോട്‌സ്‌പോട്ടുകളായ നിലമേൽ, കുളത്തൂപ്പുഴ, തൃക്കരുവ ഗ്രാമപഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് വാർഡിലും ഈ ഇളവുകൾ ഉണ്ടായിരിക്കില്ല. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും സമ്പൂർണ ലോക്ക്ഡൗൺ തുടരും. നിലവിൽ 6 പേർ കോവിഡ് 19 ബാധിച്ച് ചികിത്സയുണ്ട്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖല അതീവജാഗ്രതയിലാണ്.

Story highlight: Concessions on lockdown in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top