കോട്ടയം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു

കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രിയിൽ മാർച്ച് 22 വരെയാണ് ഇദ്ദേഹം ജോലി നോക്കിയിരുന്നത്. മാർച്ച് 23 ന് തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലുള്ള പ്രൈം ഓട്ടോമൊബൈൽസിൽ എത്തിയിരുന്നു. അന്നുതന്നെ രാത്രി 11.30 ഓടെ ഡ്രൈവർക്കൊപ്പം കോട്ടയത്തേക്ക് യാത്ര തിരിച്ചു.
24-03-2020
രാവിലെ രണ്ടുമണിയോടെ പനച്ചിക്കാടുള്ള വീട്ടിൽ എത്തി.
25-03-2020
വീട്ടിൽ ക്വാറന്റീനിൽ
08-04-2020
രാവിലെ 11.30 ഓടെ പനച്ചിക്കാട് സജീവോത്തമപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുന്നു.
11-04-2020
രാവിലെ 10.30 മുതൽ 11.30 വരെ സജീവോത്തമപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
18-04-2020
വൈകുന്നേരം 4.30 ഓടെ പനച്ചിക്കാടുള്ള ആത്മാ സ്റ്റോറിൽ എത്തി
22-04-2020
രാവിലെ 9.00 മുതൽ 11.30 വരെ കോട്ടയം ജനറൽ ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ
23-04-2020
കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു.
Story Highlights: coronavirus, kottayam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here