മലയാളി നഴ്സുമാര്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഒരുക്കാനാകില്ലെന്ന് കേരള ഹൗസ്

ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കാനാകില്ലെന്ന് കേരള ഹൗസ് കണ്‍ട്രോളര്‍. ജീവനക്കാരുടെ കുറവും കാന്റീന്‍ പ്രവര്‍ത്തിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ആവശ്യം കേരള ഹൗസ് നിഷേധിച്ചത്. ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷനാണ് മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കണമെന്ന് കേരള ഹൗസിനോട് കത്ത് വഴി ആവശ്യപ്പെട്ടത്.

നിലവിലെ സാഹചര്യത്തില്‍ കേരള ഹൗസില്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കാന്‍ കഴിയില്ലെന്നാണ് നഴ്സസ് അസോസിയേഷന്റെ കത്തിന് കേരള ഹൗസ് അധികൃതര്‍ നല്‍കിയ മറുപടി. ജീവനക്കാരുടെ അഭാവവും ഒരു മാസമായി കാന്റീന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതുമാണ് കേരള ഹൗസ് കണ്‍ട്രോളര്‍ ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാരണം.

Story highlights-kerala house, malayali nurses,delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top