Advertisement

‘കൊവിഡ് മാധ്യമ മേഖലയെ പ്രതികൂലമായി ബാധിച്ചു; തൊഴിലാളികളെ പിരിച്ചുവിടരുത്’: മുഖ്യമന്ത്രി

April 25, 2020
Google News 0 minutes Read

കൊവിഡ് മാധ്യമ മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പരസ്യമേഖലയെ സാരമായി ബാധിച്ചു. ഇത് മാധ്യമ മേഖലയ്ക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമസ്ഥാപനങ്ങൾ തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം തടയുകയോ ചെയ്യരുത്. പിആർഡി മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുള്ള കുടിശിക അവർക്ക് ആശ്വാസമാകുമെന്ന് അറിയിച്ചു. കുടിശിക നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫീൽഡിലുള്ള മാധ്യമപ്രവർത്തകർക്ക് രോഗ ഭീഷണിയുമുണ്ട്. മാധ്യമപ്രവർത്തകരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. മാധ്യമപ്രവർത്തകർക്ക് വാർത്താശേഖരണത്തിന് തടസങ്ങളുണ്ടാകരുതെന്ന് പൊലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here