രാജ്യത്ത് കൊവിഡ് മരണം 826 ആയി

രാജ്യത്ത് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 47 പേർ. 826 പേരാണ് ഇതുവരെ മരിച്ചത്. 1975 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയുമുണ്ടായി. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയി. ഇതിൽ 5914 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 7628 ആയി. 323 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഗുജറാത്തിൽ മരണം 133 ആയി. 3071 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ 99 പേർക്ക് ജീവൻ നഷ്ടമാകുകയും 2096 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഡൽഹിയിൽ 2625 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 54 പേർ മരിക്കുകയും ചെയ്തു.

കേരളത്തിൽ ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിൽ നിന്നുമുള്ള 6 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വിദേശത്തു നിന്നും (സ്പെയിൻ) രണ്ട് പേർ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം ജില്ലയിലെ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതിൽ രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top