പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ 180 ദിവസം പൂർത്തിയാക്കവേയാണ് നടപടി. പ്രതികളായ അലൻ, താഹ ഉസ്മാൻ എന്നിവർ വ്യാജ പേരിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നും എൻഐഎ. ഉസ്മാൻ ഇപ്പോഴും ഒളിവിലാണ്.
കുറ്റപത്രം സമർപ്പിക്കാൻ എൻഐഎ ഡൽഹിയിലെ ഹെഡ്ക്വാട്ടേഴ്‌സിൽ വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞു. പ്രതികൾ വ്യാജ പേരിൽ കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നാണ് കേസ് . അലൻ ഷുഹൈബി വിവേക് എന്ന പേരിലും താഹ ഫസൽ കിഷൻ എന്ന പേരിലും ഉസ്മാൻ മോഹൻ എന്ന പേരിലും കേരളത്തിൽ പ്രവർത്തിച്ചതായാണ് കണ്ടെത്തൽ.
എന്നാൽ, പ്രധാന പ്രതി ഉസ്മാൻ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ സായുധ വിഭാഗത്തിൽ ചേർന്നതായി എൻഐഎ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഇവർക്കായി മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു നൽകിയ കടയും കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് കോഴിക്കോടുള്ള ഒരു സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാനും എൻഐഎ തീരുമാനിച്ചിട്ടുണ്ട്.
Story highlights-NIA, pantheerankavu UPA case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here